പാതി അടഞ്ഞ മിഴികളിൽ ഇരുട്ട് കയറുന്നത് അവൾ
അറിയുന്നുണ്ടായിരുന്നു.എങ്കിലും ആശുപത്രിയിലെ മെഷീ
നുകളുടെ ബീപ് ശബ്ദം അവളുടെ ഹൃദയത്തെ അപ്പോഴും
ഉണർത്തി വെച്ചു. പ്രതീക്ഷകളുടെ തിരിയണയ്ക്കാൻ
അവൾ തയ്യാറായിരുന്നില്ല. ഒരു പക്ഷെ ഗ്രീക്ക് പുരാണ
ത്തിലെ ഫിനിക്സ് പക്ഷിയായി അവൾ ഉയർത്തെഴുന്നേൽ
ക്കുമായിരിക്കും. എത്ര പെട്ടന്നായിരുന്നു അവളുടെ ജീവി
തം ഛിന്നഭിന്നമായത്. മനുഷ്യരാശിയുടെ യുദ്ധ കൊതിക്കു മുന്നിൽ അവളുടെ സന്തോഷങ്ങൾ കരിഞ്ഞു പോയി.
പ്രിയപ്പെട്ടവർ കൺ മറയത്തായി.
ബാല്യകാലം മുതൽ കുറിച്ചു
വെച്ച സ്വപ്നങ്ങൾ നേടിയെടുത്ത പദവികൾ ഇനിയും
തീരാത്ത ലക്ഷ്യങ്ങളിലേക്കുള്ള യാത്ര – എല്ലാം പാതിവഴി
യിൽ നിലച്ചുപോയി. തന്റെ കൈ കാലുകൾ നഷ്ടപ്പെട്ടതിന്റ നിസ്സഹായതയ്ക്കോ അവളുടെ ഇച്ഛാശക്തിയെ തോൽപ്പിക്കാനാവില്ലായിരുന്നു. ഇനിയൊരു ഉയിർത്തെഴുന്നേൽപ്പുണ്ടെങ്കിൽ മിസൈലുകൾക്ക് വിറകു കൊള്ളിയായി മാറുന്നമനുഷ്യ ജന്മങ്ങൾക്കുവേണ്ടി പോരാടും. എങ്കിലും വിധി അവൾക്കു വേണ്ടി കാത്തുവെച്ചതു മറ്റൊന്നായിരുന്നു.
ബോംബിന്റെ ഭീകരതയില്ലാത്ത വെടിയൊച്ചകളുടെ നടുക്കങ്ങൾ ഇല്ലാത്ത ഒരു ലോകത്തേക്കുള്ള വാതിലുകൾ തുറന്ന് വെച്ചിട്ടുണ്ടായിരുന്നു
Dr. നദീറ K
മുകുളം മുൻ ചീഫ് എഡിറ്റർ