പുതിയ പ്രഭാതമുണർന്നു
പുഞ്ചിരി തൂകി നിന്നു
പൂമുഖവാതിൽ തുറന്നു
പൂമുല്ല ഗന്ധം പടർന്നു.
പള്ളിക്കൂടം തുറന്നു
പിള്ളേരെല്ലാം കൂടി
പാഠമെല്ലാം പഠിച്ചു
പാട്ടുകളൊക്കെ പാടി.
പാടവരമ്പും തോടും
പാടേ മൂടി മഴയിൽ
പാറിപറന്ന പൂമ്പാറ്റകളൊക്കെ
പറന്ന് പറന്നെങ്ങോപോയി.
പിന്നെ തറയും, പറയും, പനയും
പണ്ട് ചൊല്ലിപഠിച്ചൊരു ബാല്യം
പകലായ് തെളിയും
പാവനമാമതുകാലം.
പണ്ട് പണ്ടൊരുകാലം
പ്രകൃതി രമണീയമതുകാലം
പിന്നെ മാനവർപണിതു വികസനമിന്ന്
പറയാൻ ഒത്തിരി പണി തന്നു.
മണ്ണഴി വിജയൻ
Very good, 👍
Thanks