അപ്പുവിന്റെ ഗ്രാമം ചെറുതും ഭംഗിയുള്ളതും ആണ്. അമ്മയും അച്ഛനും അമ്മൂമ്മയും അനിയത്തിയും ഉള്ള ഒരു കൊച്ചു കുടുംബം. ഒരു ദിവസം സ്കൂൾ വിട്ടുവന്ന അപ്പുവിനോട് അച്ഛൻ പറഞ്ഞു “നീ പോയി വേഗം കുളിച്ച് വസ്ത്രം മാറി വാ എവിടേക്കാണ് അച്ഛാ നമ്മൾ പോകുന്നത്”? “ഒരു ഗ്രാമത്തിലേക്കാണ് മോനേ’ അങ്ങനെ രണ്ടു പേരും യാത്ര പുറപ്പെട്ടു. അങ്ങനെ കുറെ നേരം യാത്ര ചെയ്ത് അവർ എത്തിയത് വലിയൊരു മല്ലിക തോട്ടത്തിലാണ്. “നല്ല ഭംഗിയുള്ള സ്ഥലം ഇത് ആരുടേതാണ് “?”മോനെ ഇതാണ് അച്ഛന്റെ നാട്. ഇതൊക്കെ എന്റെ അപ്പൂപ്പൻ ഉണ്ടാക്കിയതാ. ഒരിക്കൽ അപ്പൂപ്പന് ഇതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. നമ്മൾ ഇവിടെ നിന്നും പോയി ” അച്ഛന് സങ്കടം വന്നു’. അച്ഛൻ വിഷമിക്കേണ്ട നമുക്ക് നമ്മുടെ സ്ഥലത്ത് ഇനിയും പൂക്കളും പച്ചക്കറികളും എല്ലാം കൃഷി ചെയ്യണം ഞാൻ അച്ഛനെ സഹായിക്കും. “അപ്പുവിന്റെ വാക്കുകേട്ട് അച്ഛൻ സന്തോഷത്തോടെ അപ്പുവിനെ കെട്ടിപ്പിടിച്ചു.
ദിയ മിർസ
5 B