ഒരിടത്തൊരിടത്തു ആശ,നിഷ എന്ന് പേരുള്ള രണ്ടു കുട്ടികൾ ആലിപ്പറമ്പ് എന്നാ കൊച്ചു ഗ്രാമത്തിൽ താമസിച്ചിരുന്നു സ്ഥലം മാറിയപ്പോൾ രണ്ടാളും രണ്ടു സ്ഥലത്തായി. ആശ ‘തോമിയർ’ എന്ന സ്ഥലത്തും, നിഷ ‘മുനിയർ’ എന്നാ സ്ഥലത്തും ആദ്യം അവർ ഒന്നിച്ചു കളിക്കുകയും നടക്കുകയും പഠിക്കുകയും അത്രയും വലിയ കൂട്ടുകാരായിരുന്നു അവർ. രാവിലെ കളി തുടങ്ങിയാൽ വൈകിട്ടുവരെ കളി അങ്ങനെയിരിക്കെ ഒരുദിവസം അവിടെ കുളം ഉണ്ടാക്കാനായി ഒരു വിളംബരം നടന്നു. അതുകേട്ടു രണ്ടു വീട്ടുകാരും രണ്ടു സ്ഥലത്തേക്ക് പോയി. അതോടെ കളിയില്ല കാണലുമില്ല. അവരുടെ സ്നേഹം അവരെ വിട്ടു പിരിഞ്ഞു. പിന്നെ കുറെ വർഷങ്ങൾ കടന്നുപോയി. രണ്ടുപേരുടെയും വിവാഹം അടുത്തെത്തി. ആശ തന്റെ പങ്കാളിയോടൊപ്പം അവരുടെ വീട്ടിലേക് പോയി. കുറെ ദിവസം കഴിഞ്ഞു നിഷയും പോയി. അപ്പോഴാണറിഞ്ഞത് അവർ വിവാഹം ചെയ്തത് ഏട്ടനെയും അനിയനെയും ആയിരുന്നു എന്ന്. നിഷ ഓടിവന്നു ആശയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു ആശയ്ക്കും സന്തോഷമായി അവരുടെ സന്തോഷം കണ്ട് പങ്കാളികൾ കരഞ്ഞു പോയി. അങ്ങനെ അവർ ഒരുമിച്ചു ഒരു വീട്ടിൽ സന്തോഷമായി കഴിഞ്ഞു
Sivanandha. P 5A