രാവണപുരം എന്ന് പേരായ ഒരു ഗ്രാമത്തിൽ കളിയാൻതോട് എന്ന് പറയുന്ന ഒരു അങ്ങാടി ഉണ്ടായിരുന്നു. കടകളിൽ എല്ലാം വളരെ നന്നായി കച്ചവടവും നടന്നു പോകുന്നുണ്ടായിരുന്നു . ഒരു ദിവസം രാവിലെ കട തുറക്കാൻ വന്നപ്പോൾ എല്ലാ കടകളും തുറന്നു കിടക്കുന്നത് കണ്ടു എല്ലാവരും
അന്താളിച്ചു പോയി. കടയിലെ സാധനങ്ങളും പൈസയും എല്ലാം കാണാതായിട്ടുണ്ട്. എന്നാൽ അവിടെയുള്ള പാനിപൂരി വിൽക്കുന്ന കടയിൽ നിന്ന് മാത്രം ഒന്നും കളവുപോയിട്ടില്ല. അതുകൊണ്ട് നാട്ടുകാർ ഉറപ്പിച്ചു പാനി പൂരി വിൽക്കുന്ന ആളാണ് കള്ളൻ എന്ന് . നാട്ടുകാർ പോലീസിനെ വിളിച്ചു. പാനിപൂരി വിൽക്കുന്ന കട അരിച്ച് പറുക്കി.ഒരു തെളിവും കിട്ടിയില്ല പാനിപൂരി കടക്കാരന് ദിവസവും കച്ചവടം കൂടി വരികയും ചെയ്തു . ഒരു ദിവസം രാത്രി ഒരാൾ ആ കള്ളനെ പിടിച്ചു. എല്ലാവരും അത്ഭുതപ്പെട്ടുപോയി. ആ മോഷണം അന്വേഷിക്കാൻ വന്ന പോലീസുകാരൻ ആയിരുന്നു കള്ളൻ. പോലീസുകാരനെ കോടതി ശിക്ഷിച്ചു. പിന്നീട് അങ്ങാടിയിൽ മോഷണമൊന്നും നടന്നിട്ടില്ല.
അഭിഷേക് പട്ടത്ത്
6. A