അമ്മുവിനൊരു ആഗ്രഹം കളിക്കാൻ ഒരു പൂച്ചക്കുഞ്ഞിനെ വേണം. അവൾ അച്ഛനോട് തന്റെ ആഗ്രഹം പറഞ്ഞു. അച്ഛൻ എതിർപ്പൊന്നും പറഞ്ഞില്ല അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. അമ്മ ഇന്നു വളരെ അധികം സന്തോഷത്തിലാണ്. അമ്മു ആ പൂച്ചക്കുഞ്ഞിനൊരു പേരിട്ടു ‘സുന്ദരി’. കണ്ടാൽ തന്നെ അറിയാം അവളൊരു കൊച്ചു സുന്ദരിയാ, നല്ല വെളു വെളുത്ത തൊപ്പിയും, നീല കണ്ണുകളും, കൂർത്ത ചെവിയും, നീണ്ട വാലുമുള്ള വെളുത്ത സുന്ദരി. പതുക്കെ പതുക്കെ അമ്മുവിന് പല സമയങ്ങളിലും സുന്ദരിയെ ശ്രദ്ധിക്കാൻ കഴിയാതെയായി അങ്ങനെ ഒരു രാത്രി തൊട്ടടുത്ത വീട്ടിലെ
‘കുഞ്ഞൻ നായ ‘ സുന്ദരിയെ ആക്രമിക്കാൻ വന്നു, സുന്ദരിയുടെ കരച്ചിൽ കേട്ടു അമ്മുവിന്റെ അച്ഛൻ പോയി നോക്കുമ്പോൾ സുന്ദരി ആകെ പേടിച്ച് വിറച്ചിരുന്നു.അച്ഛന്റെ ശബ്ദം കേട്ടതും കുഞ്ഞൻ ഓടി രക്ഷപ്പെട്ടു സുന്ദരി ഓടി വന്നു അമ്മുവിന്റെ മടിയിലിരുന്നു. അതിനു ശേഷം അമ്മ സുന്ദരിയെ തനിച്ചാക്കിയിട്ടില്ല.
Annwaya-4 A