കണ്ണുകൾ, പ്രണയ വീഥിയിൽ
മാനവ ഹൃദയത്തിൻ ദൂതരായെത്തുമ്പോൾ
നടുക്കുന്ന കാഴ്ചകൾ
മിടിക്കുന്ന ഹൃദയത്താൽ
കണ്ണടച്ചു മനസ്സിൽ
കുറിക്കുന്നു മൗനത്താൽ
കണ്ണുകൾ കദനത്തിൻ നോവിൽ
പേമാരിയാവുമ്പോൾ
ആഹ്ലാദത്തിൽ വിരിയുന്നു
സൂര്യതേജസ്സായി
കോപിഷ്ഠരാവുമ്പോൾ
അഗ്നിയായി മാറുന്നു
മൂക്ക്, ജീവന്റെ താളത്തിൻ തന്തു
ഇത് നാറുന്ന ജീവിതത്തിൻ സാക്ഷി
പ്രകൃതിയുടെ പരിമളത്തി
ലലിയുമ്പോഴും സുഗന്ധങ്ങളൊക്കെയും
അയഥാർഥ്യമെന്നോ
നാക്ക്, നിൻ പൊട്ടിത്തെറിക്കുന്ന
വാക്കിനാൽ പൊട്ടിക്കരഞ്ഞവർ
പിന്തിരിഞ്ഞോടിയോർ
നിൻ മധുരമൊഴികളാൽ
ഹൃദയം പിളർത്തവർ
നിന്നിൽ നിന്നടർന്ന കള്ള-
മൊഴികളാൽ അപഹാസ്യരായവർ
ചെവികൾ, വാർത്തകൾ
തേടി നടന്നിടുമ്പോൾ
കേൾക്കണം , കേട്ട് വളരണം
അച്ഛനെ അമ്മയെ ഗുരുക്കളെയും
കേൾവിയിൽ നല്ലത്
വാഴ്ത്താൻ പഠിക്കണം
കളയുക പതിരുകൾ
വിതയ്ക്കുക വിത്തുകൾ
ത്വക്ക്, നിൻ മൃദു കുപ്പായത്താൽ
സുരക്ഷയേകുമ്പോൾ
തിരിച്ചറിയുക, നീ വെറുമൊരു കാവലാൾ
പൊരുതാൻ പഠിക്കാത്ത
മൊഴിയാൻ അറിയാത്ത
സഹനത്തിന്റെ പ്രതീകം
Pramuna Pullikuth
Mannazhi