മർത്യരാശിതൻ മൗനമാം
ജീവിത വീചിയിൽ
വന്നുഭവിച്ചീ ദിനങ്ങൾ കഠിനമായ്
ആർത്തലച്ചോരു
നാളിതസ്തമിക്കയായി
വിടരും പുലരികൾ പുതുമയായ്
മറന്നു തുടങ്ങിയ
ബന്ധനങ്ങൾക്കാശ്വാസമായി
വീഥികൾ അകന്നു
തുടങ്ങിയ ദിനങ്ങളേ
വൈകിയിട്ടില്ലീ ദിനങ്ങൾ
മനുഷ്യനും വിവേക മുദിക്കാൻ
സമയമായ്
അനഘ സി
മുകുളം മുൻ അസി: എഡിറ്റർ