ഒരു കാട്ടിൽ ഒരു അമ്മക്കിളിയും കുഞ്ഞിക്കിളിയും ഉണ്ടായിരുന്നു. അവർ താമസിക്കുന്ന മരത്തിനു കീഴിൽ ഒരു വലിയ മൂർഖൻ പാമ്പ് താമസിച്ചിരുന്നു. കുഞ്ഞിക്കിളിയെ പിടിക്കാനുള്ള അവസരവും കാത്ത് മൂർഖൻ പാമ്പ് കാത്തിരുന്നു.ഒരു ദിവസം അമ്മക്കിളി തീറ്റ തേടി പോകുന്നത് മൂർഖൻ കണ്ടു. ഇതുതന്നെ അവസരം എന്ന് കരുതി മൂർഖൻ മെല്ലെ കൂട് ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി. ആ സമയത്ത് ഒരു പൂമ്പാറ്റ പറക്കുന്നത് കണ്ട് കുഞ്ഞിക്കിളി തന്റെ കുഞ്ഞി ചിറകുമായി പൂമ്പാറ്റയുടെ പിന്നാലെ പറക്കാൻ ശ്രമിച്ചു. അധികം പറക്കാൻ കഴിയാതെ കുഞ്ഞിക്കിളി തളർന്നു വീണു. മൂർഖൻ കുഞ്ഞിക്കിളിയുടെ തൊട്ടടുത്ത് എത്തിയപ്പോഴേക്കും തീറ്റ തേടി പോയ അമ്മക്കിളി തിരിച്ചുവന്നു . അമ്മക്കിളി പാറി വന്ന് മൂർഖൻ പാമ്പിനെ തലയിൽ ആഞ്ഞ് കൊത്തി. കുഞ്ഞിക്കിളിയേയും കൊണ്ട് അമ്മക്കിളി കൂട്ടിലേക്ക് പറന്നുപോയി .
അർജുൻ എം
6. ബി