“എന്താ കൂട്ടരെ എല്ലാവരും കൂടി “? മൃഗങ്ങളെ ഒന്നിച്ച് കണ്ട സിംഹരാജാവ് ചോദിച്ചു. “ഇന്നലെ വേട്ടക്കാർ വന്ന് ഒരുപാട് പേരെ വേട്ടയാടി കൊണ്ടുപോയി. എന്തെങ്കിലും പരിഹാരം കാണണം” “നാളെ രാവിലെ കാട്ടു സഭ വിളിക്കാം എല്ലാവരും അതിൽ പങ്കെടുക്കു നമുക്ക് ഒരു വഴി കണ്ടെത്താം ” രാജാവ് പറഞ്ഞു. പിറ്റേദിവസം സിംഹ രാജാവും പുലിയും കൂടി എത്തിയപ്പോഴേക്കും എല്ലാ മൃഗങ്ങളും സഭയിൽ ഹാജരായിരുന്നു. എല്ലാവരും വേട്ടക്കാരെ ഓടിക്കാനുള്ള ഓരോ മാർഗങ്ങൾ പറഞ്ഞു.അവസാനം ആനയുടെ ഊഴമായിരുന്നു. ആന പറഞ്ഞു “ശ്രദ്ധിച്ചു കേൾക്കൂ വേട്ടക്കാർ നടക്കുമ്പോൾ കട്ടുറുമ്പും കൂട്ടുകാരും അവരുടെ ചെവിയിൽ കയറി കടിക്കണം.അപ്പോൾ ഒളിച്ചു നിൽക്കുന്ന പുലിയും സിംഹരാജാവും വേട്ടക്കാർ കുളത്തിലേക്ക് ഓടുമ്പോൾ അവരുടെ മുന്നിലേക്ക് ചാടണം.അപ്പോൾ അവർ പേടിച്ചു തിരിച്ചു ഓടും. ആ സമയം മുള്ളൻ പന്നി അവരുടെ കാലിൽ മുള്ള് കയറ്റണം. വേദന സഹിക്കാതെ അവർ ഇവിടെ നിന്ന് ഓടിപ്പോകും. പിന്നെ ഒരിക്കലും അവർ കാട്ടിലേക്ക് വരില്ല. ” ആന പറഞ്ഞ പദ്ധതി മൃഗങ്ങൾ വിജയകരമായി നടപ്പിലാക്കി. പിന്നെ കാട്ടിലെ രാജാവ് ആനയായി.
മിസ്രിയ – 6.C