ഓണാവധിയ്ക്ക് ഞാനും കുടുംബവും കൂടി ഊട്ടി യിലേക്ക് യാത്രപോയി. ഊട്ടി എത്താനായപ്പോൾ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. മല കയറിയ പ്പോൾ പച്ച വിരിച്ച തേയിലത്തോട്ടവും മരങ്ങളും പഴം തിന്നുന്ന കുരങ്ങന്മാരും ദൂരെ പെട്ടിയിൽ അടുപ്പിച്ച് വെച്ചപോലെ വീടുകൾ കണ്ടു. ഊട്ടിയി ലെത്തിയപ്പോൾ ഫ്ളവർ ഷോ കാണാൻ പോയി. ഞാൻ ഇതുവരെ കാണാത്ത പൂക്കളും ചെടികളും കണ്ടു. പെട്ടെന്ന് മഴ പെയ്തു അപ്പോൾ ഞങ്ങൾ ഒരു കടയിൽ കയറി നിന്നു. പഞ്ഞി മിഠായിയും കമ്പവും തിന്നാണ് മഴ ആസ്വദിച്ചത്. മഴയുടെ ശക്തി കുറഞ്ഞപ്പോൾ ഞങ്ങൾ തിരിച്ച് വണ്ടിയിലേക്ക് പോന്നു. തിരികെ മനോഹരമായ ക്യാബേജ് തോട്ടവും കണ്ണ് നിറച്ച് കുതിരകളും ക്യാരറ്റ് തോട്ടവും കണ്ടു. വണ്ടിയിലെ അടിപൊളി പാട്ടുകളും മറ്റും ഈ യാത്രയെ മറക്കാനാവാത്ത അനുഭവമാക്കി തീർത്തു.
ശൃംഗ പ്രമോദ് – 3 A