ഇന്ന് ഞങ്ങളുടെ സ്പോർട്സ് ഡേ ആയിരുന്നു പച്ച, നീല, മഞ്ഞ,ചുവപ്പ് എന്നിങ്ങനെ ടീമുകൾ ആയി തിരിച്ചതിൽ ഞാൻ പച്ച ടീമായിരുന്നു. ഞാൻ ഓട്ടത്തിനും ലോങ്ങ് ജമ്പിനും റിലേക്കും ഒക്കെ പേര് നൽകിയിരുന്നു പരിശീലനം നടത്തിയപ്പോൾ ഒക്കെ ഞാൻ എല്ലാത്തിലും മുമ്പിൽ ആയിരുന്നു പക്ഷേ മത്സരത്തിൽ ഓട്ടത്തിലും ലോങ്ങ് ജമ്പിനും എനിക്ക് ഒന്നും കിട്ടിയില്ല ആ സങ്കടം റിലേയ്ക്ക് മൂന്നാം സ്ഥാനം കിട്ടിയപ്പോഴാണ് മാറിയത് ഞാനും കൂട്ടുകാരും ശരിക്കും അടിച്ചു പൊളിച്ച ദിവസമായിരുന്നു ഉച്ചകഴിഞ്ഞ് ആദ്യത്തെ മത്സരംഷോട്ട്പുട്ട് ആയിരുന്നു ഓരോരുത്തരും ഷോട്ട് പുട്ട് എറിഞ്ഞത് ഞാനും കൂട്ടുകാരും കണ്ടുനിന്നു ആ ഷോട്ട്പുട്ട് എടുക്കാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല പിന്നീട്അ ധ്യാപകരുടെ ഷോട്ട്പുട്ട് കാണാൻ നല്ല രസമുണ്ടായിരുന്നു ഞങ്ങളുടെ ടീമിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത് എന്റെ സ്കൂൾ ജീവിതത്തിലെ രസകരമായ ദിവസമായിരുന്നു ഇന്ന് ‘
Dhaksha Pramod (3A)