ഒരു ഗ്രാമത്തിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു അവർക്ക് നാല് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ആ കുഞ്ഞുങ്ങളെ അവർ പൊന്നുപോലെ നോക്കിയിരുന്നു.ഒരു ദിവസം അമ്മയുടെ മാമനെ കാണാൻ പോയി അപ്പോൾ വാഹനം ഇടിച്ച് അവർ അപകടത്തിൽപ്പെട്ടു,അച്ഛനും അമ്മയും
അപ്പോൾ തന്നെ മരണപ്പെട്ടു. അന്ന് അവരെല്ലാം ചെറിയ കുട്ടികളായിരുന്നു. അങ്ങനെ അന്നു മുതൽ ആ കുഞ്ഞുങ്ങളെ നോക്കിയിരുന്നത്
അമ്മൂമ്മയായിരുന്നു. അമ്മൂമ്മയാകട്ടെ മഹാ ക്രൂരയും, ആ ചെറിയ പ്രായത്തിൽ കുഞ്ഞുങ്ങളെ കൊണ്ട് വീട്ടിലെ മുഴുവൻ ജോലികളും
ചെയ്യിക്കുമായിരുന്നു. കുറച്ചു മാസങ്ങൾ കടന്നുപോയി അങ്ങനെയിരിക്കെ അമ്മൂമ്മയ്ക്ക് രോഗം പിടിപെട്ടു, അമ്മൂമ്മയ്ക്ക് ഇവർ തന്നെ വൃദ്ധസദനത്തിൽ കൊണ്ടാക്കുമോ എന്ന് ഭയമുണ്ടായി സ്കൂൾ വിട്ടുവന്നപ്പോൾ അമ്മൂമ്മയ്ക്ക് രോഗംപിടിപ്പെട്ടു എന്നറിഞ്ഞപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി ഗുളികകൾ വാങ്ങിച്ചു കൊടുത്തു. അപ്പോഴാണ് അമ്മൂമ്മയ്ക്ക് മനസ്സിലായത് ഞാൻ എത്ര ക്രൂരമായി പെരുമാറിയാലും അവർക്ക് സ്നേഹം മാത്രമേ ഉള്ളൂവെന്ന്. അങ്ങനെ ആ കുടുംബം സ്നേഹത്തോടെ ജീവിച്ചു പോയി.
Fathima Fidha. K
5B