കഴിഞ്ഞ വർഷം ജനുവരി 18 നാണ് എന്റെ അച്ഛമ്മ ഞങ്ങളെ വിട്ട് പോയത്.അച്ഛമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അച്ഛച്ചനെ ഞാൻ ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ. എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛച്ചൻ ഞങ്ങളെ വിട്ട് പോയത്. രണ്ട് പേരും എന്നെ കുഞ്ഞിനൂ.. എന്നാണ് വിളിച്ചിരുന്നത്.ഇപ്പൊ എന്നെ ആരും അങ്ങിനെ വിളിക്കാറില്ല. അച്ഛൻ എപ്പോഴും പറയും “എനിക്ക് കുഞ്ഞിനൂന്റെ കയ്യും പിടിച്ചു തൊടിയിലൊക്കെ നടക്കണം “ന്നു അച്ഛച്ചൻ എപ്പോഴും പറയാറുണ്ടെന്ന്.. ഞാൻ പിച്ചവെച്ചു തുടങ്ങിയപ്പോഴേക്കും അച്ഛച്ചൻ ഞങ്ങളെ വിട്ടു പോയി.അച്ഛച്ചൻ നന്നായി ഉടുക്ക് കൊട്ടും. എപ്പോഴും എന്നെ മടിയിൽ ഇരുത്തുമായിരുന്നത്രെ.എനിക്കതൊന്നും ഓർമയില്ല. അച്ഛമ്മ,എന്നെ അടിക്കാനും ചീത്തപറയാനുമൊന്നും അമ്മയെ സമ്മതിക്കാറില്ല. അമ്മ എന്നെ അടിക്കാൻ വന്നാൽ അച്ഛമ്മ അമ്മയെ ചീത്ത പറയും. ഒരു ദിവസം അമ്മായി എന്റെ ഇളകി നിന്ന പല്ല് ഇളക്കി പറിച്ചു. പല്ല് പറിച്ചപ്പോൾ ഞാൻ കരഞ്ഞു. അന്ന് അമ്മായിക്ക് അച്ഛമ്മടെ കയ്യിൽ നിന്നു നല്ല ചീത്ത കിട്ടി. അച്ഛമ്മ ക്ക് ഞാൻ കരയുന്നത് ഇഷ്ടമേയല്ല. ഒരിക്കൽ കൂടി എന്റെ അച്ഛമ്മയും അച്ഛച്ചനും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ…..
Devika N P
6 B