ടിവിയിലൂടെയും പുസ്തകങ്ങളിലൂടെയും ഫോണിലൂടെയും മാത്രം കണ്ടിരുന്ന ലോകവിസ്മ യമായ താജ്മഹൽ കാണാൻ എനിക്ക് കഴിഞ്ഞ വേനലവധിക്ക് ഒരു അവസരം ലഭിച്ചു. ഡൽഹി യിലെ അലിഗഡ് യൂണിവേഴ്സിറ്റിയിൽ എന്റെ ഓപ്പോൾക്ക് ഒരു പരീക്ഷയുണ്ടായിരുന്നു ആ യാത്ര യിൽ ഞങ്ങൾ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളെ ല്ലാം സന്ദർശിച്ചു. എന്റെ കൂടെ അച്ഛനും അമ്മയും ഓപ്പോളും ചെറിയച്ഛനും മാമയും ഉണ്ടായിരുന്നു. രണ്ടുദിവസത്തെ ട്രെയിനിലെ എസി കമ്പാർട്ട്മെന്റ് യാത്ര ഞാൻ നന്നായി ആസ്വദിച്ചു.പുറത്തെ കാഴ്ച കൾ കണ്ടും പുസ്തകം വായിച്ചും കളിച്ചും ഡൽ ഹിയിൽ എത്തിയത് അറിഞ്ഞില്ല. നല്ല ചൂടാവും എന്ന് കരുതി എത്തിയ ഞങ്ങളെ വരവേറ്റത് മഴത്തുള്ളികളായിരുന്നു. മൂന്ന് ദിവസം ഡൽഹിയിലെ പ്രധാന സ്ഥലങ്ങ ളെല്ലാം കണ്ടു അതിൽ എന്നെ ഏറെ വിസ്മയപ്പെടുത്തിയ ഒന്നായിരുന്നു താജ്മഹൽ. തന്റെ പ്രിയ പത്നിക്ക് വേണ്ടി ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച ആ മാർബിൾ കൊട്ടാരം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഒരു ഗൈഡ് ഞങ്ങളെ അനുഗമിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അവിടത്തെ കാഴ്ചകൾ ഓരോന്നും കൂടുതൽ ആസ്വാദ്യകരമായി.ആ സ്മാരകത്തിലേക്ക് ചെരിപ്പിട്ട് പ്രവേശിക്കാൻ പാടില്ല. നമ്മുടെ ചെരുപ്പിലെ ചളിയും പൊടിയും ആ വെള്ള ഫലകങ്ങ ളുടെ ഭംഗിക്ക് കുറവു വരുത്തുന്നതിനാലാവാം സന്ദർശകർക്കെല്ലാവർക്കും ഒരു തുണി ഷൂ ധരിക്കാൻ തന്നിരുന്നു . വൈകുന്നേരമാണ് ഞങ്ങൾ എത്തിയതെങ്കിലും വെയിലിന്റെ ചൂട് നിലത്തുനിന്നും പ്രതിഫലിക്കുന്നുണ്ടായിരുന്നു. ധാരാളം ആളുകൾ ഉണ്ടായിരുന്നുവെങ്കിലും അവിടം വളരെ നിശബ്ദമായിരുന്നു. മുഗൾ വാസ്തുവിദ്യയുടെ ഉത്തമോ ദാഹരണമായ താജ്മഹലിന്റെ പണി പൂർത്തിയാക്കാൻ 22 വർഷങ്ങൾ എടുത്തു എന്ന് ഗൈഡ് വിശദീകരിച്ചു. ആ സൗധത്തിലെ പ്രധാന ഭാഗം വെള്ള മാർബിളിൽ തീർത്ത ശവകുടീരമാണ്. ഇതിന് ചുറ്റും സമചതുരത്തിൽ കൊത്തു പണികളോടുകൂടിയ മതിൽ തീർത്തിരിക്കുന്നു. അതിനുള്ളിലെ പ്രധാന അറക്കുള്ളിൽ ഷാജഹാന്റെയും മുംതാസി ന്റെയും ശവപ്പെട്ടികളുടെ മാതൃകകൾ കാണാം. യഥാർത്ഥ ശവപ്പെട്ടികൾ അതിന്റെ താഴെയാണ് സ്ഥിതി ചെയ്യു ന്നത് . ചുവപ്പും നീലയും നിറങ്ങളിലുള്ള പേർഷ്യൻ മാർബിളുകൾക്കിടയിലൂടെ പ്രകാശം കടത്തിവിട്ട് അതിന്റെ ഒറിജിനാലിറ്റി ഞങ്ങൾക്ക് കാണിച്ചു തന്നു ആ വെണ്ണക്കൽ സൗധം കണ്ടിറങ്ങിയപ്പോൾ മനസ്സുനിറയെ ഷാജഹാനും മുംതസും ആ ഗോപുര ശില്പികളും താജ്മഹലിന്റെ നിറംമങ്ങാത്ത കഥകളുമായിരുന്നു….. ഇനി ഒരു അവസരം കിട്ടിയാൽ വീണ്ടും കാണാനാഗ്രഹിക്കുന്ന ഒരു സ്ഥലമാണത്..
അമലേഷ് രാജ് 7B