ഞാൻ ശ്രീക്കുട്ടി എന്‍റെ ജീവിതത്തിൽ നടന്ന ഒരു കാര്യമാണിത്. അന്ന് നല്ല മഴയുണ്ടായിരുന്നു, മഴ എന്നു പറഞ്ഞാൽ പോരാ നല്ല കോരി ചൊരിയുന്ന മഴ! ഞാൻ കുട എടുത്തിരുന്നില്ല, അതല്ലെങ്കിലും അങ്ങനെയാ.. കുട എടുക്കാത്ത ദിവസം മാത്രമല്ലേ മഴ പെയ്യൂ.. എന്നാൽ ഒരു കാര്യം എന്നെ സന്തോഷിപ്പിക്കുന്നുണ്ടാ യിരുന്നു. ആരോ പറയുന്നത് കേട്ടു ‘നാളെ അവധി പ്രഖ്യാപിക്കാൻ സാധ്യത ഉണ്ടെന്ന് .
നാളെ ഒരു യൂണിറ്റ് ടെസ്റ്റ് ഉണ്ടായിരുന്നു പക്ഷെ ഞാൻ ഒന്നും പഠിച്ചിരുന്നില്ല. അപ്പോഴാണ് അച്ഛൻ കാറുമായി വന്നത് അങ്ങനെ വീട്ടിൽ എത്തി. ആദ്യമായി ഞാൻ സ്വന്തം താല്പര്യത്തോടെ വാർത്ത ചാനൽ തുറന്നു അവധി എന്നൊരു വാക്ക് പോലും കാണാതെ ഞാൻ വിഷമിച്ചു. മനമില്ലാ മനസ്സോടെ പുസ്തകമെടുത്തു പഠിക്കാൻ തുടങ്ങി. എന്തോ നേരത്തെ തന്നെ ഉറക്കവും വന്നു ഞാൻ കിടന്നു. രാവിലെ അമ്മയോട് ആദ്യം ചോദിക്കുന്ന കാര്യം തന്നെ ഇന്നു സ്കൂൾ ഉണ്ടാ എന്നായിരുന്നു. കടുത്ത മഴയായതിനാൽ ഇന്നു അവധിയാണെന്നായിരുന്നു അമ്മയുടെ മറുപടി, എനി ക്ക് സന്തോഷമായി ഉറക്കം മതിവരാത്ത ഞാൻ തിരിച്ചു ബെഡിലേക്ക് തന്നെ ഓടി മൂടി പുതച്ചു കിടന്നു…. ആ മഴയുടെ ശബ്ദം കേട്ടു കിടക്കാൻ എന്തു രസമാ പെട്ടെന്നൊരു ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്ന് നോക്കുമ്പോൾ വെള്ളം എന്റെ ബെഡിനടുത്തെത്തിയിരിക്കുന്നു! ഞാൻ ചുറ്റിലും നോക്കി അമ്മാ, അമ്മാ.. എന്ന് ഉറക്കെ നിലവിളിച്ചു.. ചുറ്റിനും ആരെയും കാണുന്നില്ല. ഓരോ നിമിഷവും വെള്ളം ഉയർന്നു ഉയർന്നു കൊണ്ടിരിക്കുന്നു എന്റെ ഭയം കൂടിക്കൂടി വന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചു ധൈര്യം മുഴുവൻ സംഭരിച്ചു ഉറക്കെ നീന്തി ഒരു വിധം പുറത്തു കടന്നു അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.. ഞാൻ അല്പമൊന്ന് ഭയന്നു അച്ഛനും, അമ്മയും എന്നെ ഇട്ടേച്ചു പോയോ..?
എനിക്ക് പേടിയാകുന്നു.. ഞാൻ അലറി കരയാൻ തുടങ്ങി പക്ഷെ ഒരു പ്രയോജനവുമുണ്ടായില്ല. ജലനിരപ്പ് കൂടിക്കൂടി വരുന്നു വീടിന്റെ ചില ഭാഗങ്ങൾ പൊളിഞ്ഞു പോകുന്നു.. എത്ര നീന്താൻ ശ്രമിച്ചിട്ടും കര കാണാൻ കഴിയുന്നില്ല.ഒഴുക്കിനെതിരെ നീന്താനും..ഇങ്ങനെ പോയാൽ മരണം ഉറപ്പാ….. ആ…..പെട്ടെന്ന് ആരോ എന്നെ തട്ടി വിളിച്ചു.. ആ സ്വപ്നത്തിൽ നിന്നും ഞെട്ടി എണീറ്റു.. മഴ അപ്പോഴും പെയ്തു കൊണ്ടേയിരിക്കുകയായിരുന്നു..
പണ്ടുള്ളവർ പറയാറുണ്ട് ‘പകൽ സ്വപ്നം ഫലിക്കുമെന്ന്’.
സ്നിഗ്ധ 5-B