അപ്പുവും മനുവും നല്ല സുഹൃത്തുക്കളായിരുന്നു. ഇന്ന് അവർ വളരെ സന്തോഷത്തോടെയാണ് സ്കൂളി ലേക്ക് പോയത്. ഇന്നാണ് അവരുടെ സ്കൂളിൽ | നിന്നും വിനോദയാത്ര പോകുന്നത് . അപ്പു മനുവിന്റെ വീട്ടിലെത്തി അവനെയും കൂട്ടി നേരത്തെ തന്നെ ളിൽ എത്തി . ബസ്സിൽ പാട്ടും ഡാൻസും ഒക്കെയായി യാത്ര
അടിപൊളിയായിരുന്നു. കുന്നുകളും പുഴകളുമൊ ക്കെയുള്ളമനോഹരമായ സ്ഥലങ്ങൾ . കാഴ്ചകൾ എഴുതാൻ ബുക്കും പേനയും അവർ കരുതിയിരുന്നു. ഒരു പുഴക്കടവിൽ ബസ് എത്തി . കുറച്ച് നേരം അവിടെ ചെലവഴിച്ചു. എല്ലാവരോടു ബസ്സിൽ കയറാൻ ടീച്ചർ പറഞ്ഞു. എല്ലാവരും കയറി. അമ്മേ…. പെട്ടെന്ന് പിറകിൽ നിന്നും ഒരു നിലവിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അപ്പു അതാ പുഴയിൽ. മുങ്ങി പോകുന്നതിനിടെ രക്ഷിക്കു രക്ഷിക്കൂ എന്ന് പറയുന്നുണ്ട് . അപ്പു …. എന്ന് അലറി വിളിച്ച് മനു ഓടി പക്ഷെ അപ്പോഴേക്കും അപ്പുവിനേയും കൊണ്ട് പുഴ | താഴേക്കൊഴുകി.അവിടെ ഒരു കൂട്ടക്കരച്ചിൽ ഉയർന്നു ആർക്കും അവനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
അൻഷിഫ് . കെ 5 .C