അങ്ങാടിയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഘോഷമാണ് വിഷു. ഞാൻ അമ്മയോട് ഇടയ്ക്കിടെ ചോദിക്കാറുണ്ട് ഇനി എത്ര ദിവസം ഉണ്ട്
വിഷുവിന് എന്ന് . വിഷുവിന് കിട്ടുന്ന കൈനീട്ടം തന്നെ യാണ് അതിന് കാരണം.. അയൽവാസികളും കുടുംബക്കാരും അച്ഛനും അമ്മയും എല്ലാവരും വിഷുകൈ്കനീട്ടം തരും.ആ പൈസ കൊണ്ട് ഞാൻ സ്വന്തമായി പടക്കങ്ങളും പൂത്തിരിയും മത്താപ്പൂവും ഒക്കെ വാങ്ങും. അച്ഛനും വാങ്ങും വിഷുവിന് മാത്രമാണ് പൈസ കയ്യിൽ കണ്ടാൽ വീട്ടിൽ നിന്ന് ചീത്ത പറയാത്തത്. എന്നാലും അച്ഛൻ പറയും അധികം ചെലവാക്കാതെ കുടുക്കയിൽ ഇട്ടു വയ്
ക്കാൻ വിഷുവിന്റെ തലേന്ന് അയൽക്കാരെല്ലാം കണി കാണാൻ കൊന്നപ്പൂ പറിക്കുന്നത് എന്റെ വീട്ടിൽ നിന്നാണ്.വിഷു കഴിഞ്ഞാൽ ആകെ സങ്കടമാകും. വീട്ടിൽ വിരുന്നു വന്നവരെല്ലാം പോകും. മുറ്റത്തെ കൊന്ന മരം പൂവെല്ലാം പോയി ഉണങ്ങിയപോലെയാകും. വീണ്ടും അടുത്ത വിഷുക്കാലത്ത് കൊന്ന പൂക്കുന്നതും കാത്ത് ഞങ്ങൾ ഇരിക്കും
അദ്വൈത് ടി.കെ 6A