പരിയപുരം എന്ന ഗ്രാമത്തിലെ പണക്കാരൻ രാഘവന്റെ വീട്ടിലായിരുന്നു പാവപ്പെട്ട രാജുവിന്റെ ഭാര്യയും മകനും ഉണ്ടായിരുന്നത്. ആ വീട്ടിലെ പണിയെടുത്താണ് ഇവർ ജീവിച്ചിരുന്നത്. ഈ വീട്ടിലെ വേലക്കാരിയായിരുന്നു ഭാര്യ. ആ വീട്ടിലുള്ള ആളുകൾ കഴിച്ചു കഴിഞ്ഞിട്ട് ഭക്ഷണം ബാക്കിയായാൽ മാത്രമേ ഈ മൂന്നുപേരും കഴിക്കുകയുള്ളു. വളരെ കഷ്ടപ്പെട്ടായിരുന്നു അവർ അവിടെ കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെ ആ വീട്ടിൽ ഒരു സ്വർണ്ണമോഷണം നടന്നു. വീട്ടിലെ എല്ലാ ആളുകളും രാജുവിനെയും ഭാര്യയെയുമായിരുന്നു സംശയിച്ചിരുന്നത് പക്ഷെ ആ വീട്ടിലെ കാവൽക്കാരനായിരുന്നു മോഷണം നടത്തിയത്. അങ്ങനെ രാജു പറഞ്ഞു ഞങ്ങളല്ല മോഷണം നടത്തിയത്. വീട്ടിലെ മൂത്ത പുത്രൻ പറഞ്ഞു നിങ്ങളല്ലാതെ ആരാണ് ഇത് ചെയ്തത്. മറ്റാളുകൾ രാജു പറയുന്നത് കേൾക്കാതെ പോലീ സിന് പരാധി കൊടുത്തു. അത് കാവൽക്കാരൻ അറിഞ്ഞിരുന്നില്ല. അയാൾ ഒരു തുണിയിലാണ് സ്വർണം കെട്ടി വെച്ചി രുന്നത്, ആ പൊതി ഗേറ്റിനടുത്തുള്ള പുല്ലുകൾക്കിടയിലായിരുന്നു മറച്ചിരുന്നത്.പരാതി കൊടുത്ത കാര്യം രാജുവും അറിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ കാര്യസ്ഥൻ രാജുവിനോട് പറഞ്ഞു ‘ ഗേറ്റിനടുത്തുള്ള പുല്ലുകളെലാം വളർ ന്നിരിക്കുന്നു അതങ്ങ് വെട്ടികളഞ്ഞേക്ക് ‘. രാജു വെട്ടുന്നത്തിനിടയിൽ ആ കിഴിയിലുള്ള വസ്തു കാണുന്നത്, അവൻ പെട്ടന്ന് അത് കാര്യസ്ഥനെ ഏൽപ്പിച്ചു. അത് അഴിച്ചു നോക്കിയപ്പോൾ കാര്യസ്ഥൻ അമ്പരന്നു പോയി. ‘എന്താണിത് ! ഈ വീട്ടിലെ സ്വർണമല്ലെ ഇത്, ഈ തുണി കാവൽക്കാരന്റെ കൈയിൽ കാണാറുണ്ടല്ലോ കാര്യസ്ഥൻ പറഞ്ഞു. അതു നേരെ വീട്ടിലുള്ള വരെ കാണിച്ചു. പക്ഷെ അതിൽ രണ്ടെണ്ണം കാണാതെ പോയിട്ടുമുണ്ട് പോലീസ് വന്നതോടെ കാവൽ ക്കാരൻ കാര്യങ്ങളെല്ലാം പറഞ്ഞ് ബാക്കിയുള്ള സ്വർണം എടുത്ത് കൊടുക്കുകയും ചെയ്തു. അങ്ങനെ കാവൽക്കാ രനെ കൊണ്ടുപോവുകയും ചെയ്തു, പിന്നിട് ഇവർ സന്തോഷത്തോടെ ജീവിച്ചു.
പാർവണ. സി 5A