അവൾ തിരിഞ്ഞു നോക്കാതെ നടന്നു.പക്ഷേ അവളു
ടെ മനസ്സ് തിരിഞ്ഞു നോക്കുകയായിരുന്നു 10 വർഷങ്ങ
ൾക്കു മുമ്പ്ഒട്ടും നിറമങ്ങലില്ലാതെ എല്ലാ ചിത്രങ്ങളും
ഒറ്റ ക്യാൻവാസിൽ അവളുടെ മുന്നിൽ തെളിഞ്ഞു.
രാഹുൽ.. എന്നോട് സംസാരിക്കാൻ മാത്രമായിരുന്നു
അവൻ കോളേജിൽ വന്നിരുന്നത്.നിന്റെ സംസാരം എത്ര
കേട്ടാലും മതി വരില്ല എന്ന് എത്രയോ വട്ടം അവൻ
എന്നോട് പറഞ്ഞിരിക്കുന്നു. ജോൺസൺ മാഷിന്റെ
സംഗീതത്തേക്കാൾ മാധുര്യമാണ് നിന്റെ വാക്കുകൾക്ക്,
അത് എന്നിൽ എന്നും പുതുമഴ പെയ്യിക്കുന്നു…
അവനൊന്നും മിണ്ടാതെ മണിക്കൂറുകളോളം ഞാൻ പറ
യുന്നത് മാത്രം കേട്ടുകൊണ്ടിരിക്കുമായിരുന്നു.
വർഷങ്ങൾക്കിപ്പുറം ഇന്നെന്റെ വാക്കുകൾ അവനെ
ഭ്രാന്ത് പിടിപ്പിക്കുന്നു. ഏതോ വിചിത്ര ജീവിയുടെ അല
റൽ ആയിരിക്കുന്നു എന്റെ ശബ്ദവും ഞാനും അവന്.
ഇപ്പോൾ ഫോണാണ് അവന് എല്ലാം. അവന്റെ ലോകവും
ജീവിതവും എല്ലാം ആ യന്ത്രം തട്ടിപ്പറിച്ചിരിക്കുന്നു.
ഏതോ സാങ്കൽപ്പിക ലോകത്തിന്റെ ശബ്ദവും മുഖവു
മാണ് ഇന്ന് അവന്റെ ജീവനാഡി. അവനെ തന്നാലാവുന്ന
വിധം സ്നേഹം കൊണ്ട് എന്റെ ലോകത്തെ തളച്ചിടാൻ
ഞാൻ ശ്രമിച്ചു. പരാജയം… യഥാർത്ഥ സ്നേഹത്തിന്
ഇന്ന് വിലയില്ല സാങ്കല്പിക സ്നേഹത്തിനാണ് ഇന്ന്
വില. എന്നെങ്കിലും എന്റെ യഥാർത്ഥ സ്നേഹം മനസ്സി
ലാക്കുകയാണെങ്കിൽ അന്ന് അവൻ എന്നെ തേടി വരട്ടെ.
അവൾ തിരിഞ്ഞു നോക്കാതെ യാത്ര തുടർന്നു….
ഹരിത ടീച്ചർ