രജത ജൂബിലിയുടെ നിറവിൽ മുകുളം. മണ്ണഴി എ യു പി സ്‌കൂളിൽ ആഘോഷങ്ങൾക്ക് തുടക്കമായി.

1999-ൽ ദേശീയ അവാർഡ് ജേതാവായ ശ്രീ. പി.വി. മോഹനൻ മാഷുടെ നേതൃത്വത്തിൽ കയ്യെഴുത്തു മാഗസിനായി ആരംഭിച്ച ‘മുകുളം ‘ ഇൻലൻഡ് മാഗസിൻ 25 വർഷം പൂർത്തിയായ അഭിമാന മുഹൂർത്തത്തി ലാണ് മണ്ണഴി AUP സ്‌കൂൾ. കാൽ നൂറ്റാണ്ടായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് മുകുളം സാഹിത്യത്തിന്റെ മധുരം പകർന്നത്. മലയാളത്തിന്റെ പ്രിയ കവി കുഞ്ഞുണ്ണിമാഷാണ് മുകുളം ഇൻലൻഡ് മാസിക പ്രകാശനം ചെയ്തത്.

കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ആഘോഷത്തിന്റെ നിറവിലാണ് സ്‌കൂൾ. 07-03-2024 വ്യാഴാഴ്ച വൈകുന്നേരം സാഹിത്യകാരൻ പി സുരേന്ദ്രൻ മുകുളം രജത ജൂബിലി പതിപ്പ് പ്രകാശനം ചെയ്യും. പ്രഥ മാധ്യാപക വി.കെ. സതീദേവി, അധ്യാപകരായ വി. രാജൻ, കെ.പി. ഷീജ, ബി. സരിത, കെ.കെ. ജുബൈരിയ എന്നിവരുടെ മേൽനോട്ടത്തിലാണ് രജതജൂബിലി പതിപ്പ് തയ്യാറാക്കിയത്. പൂർവ വിദ്യാർഥികളുടെ  നേതൃത്വത്തിൽ മുകുളം വെബ്സൈറ്റ് ലോഞ്ചിങ്ങും നടക്കും.കുട്ടികളുടെ നേതൃത്വ ത്തിൽ തയ്യാറാക്കുന്ന ഇ-മുകുളത്തിൽ ഇനി പൂർവവിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രചനകൾചേർക്കാം.

Leave a Comment

Your email address will not be published. Required fields are marked *