നന്ദി….

1999-ൽ ശ്രീ. പി.വി. മോഹനൻ മാഷുടെ നേതൃത്വത്തിൽ കയ്യെഴുത്തു മാഗസിനായി ആരംഭിച്ച ‘മുകുളം ‘ ഇൻലൻഡ് മാഗസിൻ 25 വർഷം പൂർത്തിയായ അഭിമാന മുഹൂർത്തത്തി ലാണ് നാമെല്ലാവരും. രജത ജൂബിലി പതിപ്പിന് എല്ലാവിധ പിന്തുണയും നൽകിയ സ്കൂൾ പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥികൾ, സഹപ്രവർത്തകർ, ആശംസകൾ അർപ്പിച്ച പ്രമുഖ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങി ഞങ്ങളോട് സഹകരിച്ച എല്ലാവരോടും വിദ്യാലയത്തിന്റെ നന്ദി അറിയി ക്കുന്നു. കൂടാതെ മുകുളത്തിന്റെ തുടക്കം മുതലുള്ള എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ പൂർവ്വ വിദ്യാർത്ഥി കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പിന്തുണയാണ് പതിപ്പിന് ലഭിച്ചത്. ജോലിത്തിരക്കുകൾക്കിടയിലും മുകുള ത്തിന് രചനകൾ അയച്ചുതന്നും മറ്റ് സഹായങ്ങൾ ചെയ്തും 25 വർഷത്തിനിപ്പുറവും അവർ മുകളത്തിന്റെ കൂടെ ചേർന്ന് നിന്നത് പതിപ്പിറക്കുന്നതിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്.
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിച്ച് ഇനി വരുന്ന ജൂബിലികൾ ആഘോഷിക്കാനായി മുകുളം ഇവിടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ….

 

വി. കെ. സതീദേവി – മാനേജിംഗ് എഡിറ്റർ


രാജൻ . വി – ചീഫ് എഡിറ്റർ

സബ് എഡിറ്റർമാർ-

ഷീജ കെ. പി


സരിത ബി


ജുബൈരിയ കെ. കെ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top