‘അ’ എന്നൊരക്ഷരം

‘അ’ എന്നൊരക്ഷരം
ആദ്യമായി കുറിച്ചന്നീവിദ്യാലയത്തിൽ
നാളുകൾ തീരവെ
വളർന്നു അക്ഷരങ്ങൾ വാക്കുകളായ്…
കൂടെ സ്നേഹ സൗഹൃദത്തിൻ
വലയവും…..
മാർഗിയായി,നിർദ്ദേശിയായി
ഗുരുനാഥരന്നാ തെളിച്ച പാതയിൽ…
ഇന്നും കാൽപാദങ്ങൾ
മുന്നോട്ടായി ചലിക്കുന്നു
അന്നാ ബാല്യത്തിൽ തീർത്ത
കലപില ശബ്ദങ്ങളും
ചിതറിത്തെറിച്ച വളപ്പൊട്ടുകളും
ഇന്നും ആ ഇടനാഴികളിലെ വിടെയോ
ഒളിഞ്ഞുകിടക്കുന്നുണ്ടാവാം
കൊതിക്കുന്നു…
ഒരുവട്ടം കൂടിയാ തിരുമുറ്റത്തേക്കായ്

Dr.അസ്ന
മുകുളം മുൻ അസി: എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top