എന്റെ അഭിലാഷം

സ്കൂൾ കാലഘട്ടം ഓർക്കുമ്പോൾ ചെവിയിലൂടെ
അലയടിക്കുന്നത് കലപില ശബ്ദങ്ങളുംപ്രാർത്ഥനയു
ദേശീയ ഗാനവും ആയിരിക്കും. നല്ലശബ്ദവും പാടാ
നുള്ള കഴിവും പരിഗണിച്ച് എന്നെ അതിന് ആരും
സെലക്ട് ചെയ്തില്ല. എന്നിരുന്നാലും നമുക്കൊന്നു
പാടി നോക്കണ്ടേ ? അങ്ങനെ ആ ആഗ്രഹം എന്റെ
കൂടെ ഏഴാം ക്ലാസ് വരെ വളർന്നു . ഒരു ദിവസം
ലാസ്റ്റ് പീരീഡ് ഞാൻ സുബിനയോട് പറഞ്ഞു” ഇന്ന്
ദേശീയഗാനം പാടുമ്പോൾ നമുക്കും ക്ലാസിൽ കൂടെ
ഉറക്കെ പാടാം. ” പാവം അവൾ എന്റെ വലയിൽ
വീണു. ബെല്ലടിച്ചു എങ്ങും നിശബ്ദത. ക്ലാസിൽ
മാഷില്ല ദേശീയഗാനം തുടങ്ങിയപ്പോൾ ഞങ്ങളും
കൂടെ ഉറക്കെ പാടി. ബെല്ലടിച്ചതും തേനീച്ച പൊതി
യും പോലെ കുട്ടികൾ ഞങ്ങളെ വളഞ്ഞു” നിങ്ങൾ
ദേശീയ ഗാനത്തെ നിന്ദിച്ചു ” അവർ ഒന്നിച്ച് ആക്രോ
നശിച്ചു. ഹൊ.. ഞങ്ങളാകെ വിറച്ചു പോയി . അതാ
വരുന്നു ഗോപി മാഷ് . ഞങ്ങളെ മുന്നിലേക്ക് നീക്കി
നിർത്തി. ഞങ്ങൾ തല താഴ്ത്തി നിന്നു .’ 50 തവണ ‘
ഏത്തമിടൽ. കുഴപ്പമില്ല മനസ്സിൽ പറഞ്ഞു.
അഞ്ചെണ്ണം ആകുമ്പോഴേക്കും മാഷ് നിർത്തി
പോവാൻ പറയും . കഷ്ടകാലത്തിന് ആ സമയത്ത്
മാഷെ ആരോ പുറത്തു നിന്ന് വിളിച്ചു . അഞ്ചെണ്ണം
കഴിഞ്ഞ് നിർത്താൻ തുടങ്ങിയ
ഞങ്ങളെ 50 എണ്ണവും കഴിഞ്ഞേ ക്ലാസിലെ ശത്രു
ക്കൾ വിട്ടുള്ളൂ .പുറത്തേക്ക് നടക്കുമ്പോൾ മുട്ടി
നൊരു വേദന .ഏത്തമിട്ട് ശീലമില്ലല്ലോ. അന്ന് ലീവ്
ആയിരുന്നു അസ്നയോട് പിറ്റേദിവസം ഇൗ വിഷയം
ഞാൻ ദുഃഖത്തോടെ അവതരിപ്പിച്ചു . ” ഹാവൂ ..
ഇന്നലെ ലീവ് ആയത് നന്നായി അല്ലെങ്കിൽ നിന്റെ
മണ്ടത്തരത്തിന് ഞാനും ബലിയാടകുമായിരുന്നു “.
അവളുടെ വാക്കുകൾ എന്റെ നെഞ്ചിലാണ് പതിച്ചത്.

സോഫി മുളഞ്ഞിപ്പുലാക്കൽ
മുകുളം
മുൻ അസി:എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top