ഓർമ്മകൾ

മറവിതൻ സ്പർശനമേൽക്കാത്ത കോണിൽ
ഓർമ്മയാം മുള്ളുകൾ തറയ്ക്കുന്നു
നിന്റെ എത്രയും നല്ല ഓർമ്മകൾ
ദുഃഖത്തിൻ കയത്തിൽ ഇഴുകി
എന്നെ ഇപ്പോഴും പിന്തുടരുന്നു
നിനച്ചിരിക്കാത്ത നേരത്ത് അത്രയും
സന്തോഷമായൊരു നിമിഷത്തിൽ
ഈ വേർപാട് തന്നെ നൊമ്പരം…
ഇനിയൊരിക്കലും കാണാൻ കഴിയില്ല
എന്ന സത്യം അംഗീകരിക്കാത്ത മനസ്സ്
സത്യത്തിൽ നിന്നും മുഖം തിരിക്കുന്നു
യാത്രകളെ അത്രമേൽ സ്നേഹിച്ച നിന്റെ
ഓർമകൾക്ക് മുൻപിൽ ഞാൻ..

അശ്വതി പാലക്കായി
മുകുളം മുൻ എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top