മിട്ടു കുരങ്ങൻ രാവിലെ തന്നെ അവന്റെ സ്മാർട്ട് ഫോണും ആയി വീട്ടിൽ നിന്നിറങ്ങി അവനൊരു ബ്ലോഗർ ആണ്. എന്ത് കണ്ടാലും ഫോട്ടോയും വീഡിയോയും എടുത്ത് സോഷ്യൽ മീഡിയയിൽ ഇടലാണ് അവന്റെ പരിപാടി. അവൻ ഒരു വലിയ ബ്ലോഗർ ആണെന്നാണ് അവന്റെ വിചാരം. അതിന്റെ ചെറിയൊരു അഹങ്കാരവും അവനുണ്ട്. അങ്ങനെ ഒരു ദിവസം മിട്ടു ഫോണും കൊണ്ട് പുഴവക്കത്ത് കൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് കുട്ടൻ കരടി പുഴയിൽ മീൻ പിടിക്കുന്നത് കണ്ടത് ഇന്നത്തേക്കുള്ള കണ്ടന്റ് ആയി. അവൻ വേഗം ഫോൺ എടുത്ത് ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടു. കുറച്ചു കഴിഞ്ഞ് അവനത് ഒാഫ് ചെയ്തു വീട്ടിലേക്ക് പോയി. വീട്ടിലെത്തി ആ വീഡിയോ ഒാൺ ചെയ്തപ്പോൾ അതിൽ നിറയെ നെഗറ്റീവ് കമൻറുകൾ. മിട്ടു അന്തംവിട്ടു. ഇതിപ്പോൾ സംഗതി എന്താണെന്ന് അറിയാൻ നോക്കിയപ്പോൾ ഉണ്ട് ഒരു കൂട്ടം മത്സ്യ സ്നേഹികൾ ഇട്ട കമന്റ് ആണിതെല്ലാം. അവനപ്പോൾ തന്നെ ആ വീഡിയോ അതിൽ നിന്ന് ഒഴിവാക്കി ശേഷം അടുത്ത പരിപാടിക്കായി തിരിഞ്ഞു.
ഈ സമയം മീൻ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടൻകരടിയുടെ അടുത്തേക്ക് മേൽപ്പറഞ്ഞ മത്സ്യ സ്നേഹികൾ വരുന്നത് അവൻ കണ്ടത് കാര്യമറിയാതെ പകച്ചുനിന്ന അവരോട് കുട്ടൻ ചോദിച്ചു. എന്താ പ്രശ്നം? എന്താ എല്ലാവരും കൂടെ ഇങ്ങോട്ട് മീൻ വല്ലതും വേണോ ഇത് കേട്ട് അവർക്ക് പിന്നെയും ദേഷ്യം വന്നു അതിലെ ഒരുത്തൻ വന്ന് കുട്ടൻ കരടിക്കിട്ട് രണ്ട് തല്ല് കൊടുത്തു എന്നിട്ട് പറഞ്ഞു: ഇനി മേലാൽ നീ മത്സ്യങ്ങളെ പിടിക്കരുത്, ഇവരും ഭൂമിയിൽ ജീവിക്കുന്നവരാണ്, അവർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട് അത് കൊണ്ട് നീ പിടിച്ച മത്സ്യം എല്ലാം ഉടനെ വെള്ളത്തിൽ തിരിച്ചിടുക എന്നും പറഞ്ഞുകൊണ്ട് ആ കിട്ടിയ മീൻ എല്ലാം അയാൾ വെള്ളത്തിലേക്ക് തിരിച്ചു വിട്ടു. ഇനി മേലാൽ ഇത് ആവർത്തിക്കരുത് എന്ന് ഒരു താക്കീതും കൊടുത്ത് അവർ അവിടെ നിന്നും പോയി. കുട്ടൻ കരടിക്ക് ഇതൊക്കെ കണ്ട് സങ്കടവും ദേഷ്യവും വന്നു. ഇത് കണ്ട് കൊണ്ടുവന്ന പൊന്നു തത്ത കാര്യം തിരക്കിയപ്പോൾ കുട്ടൻ ഇന്ന് നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു അപ്പോഴാണ് പൊന്നു തത്ത ആ വീഡിയോ കുട്ടൻ കരടിക്ക്
കാണിച്ചുകൊടുത്തത് കുട്ടൻ കരടിക്ക് മിട്ടുവിനോട് ദേഷ്യമായി കുട്ടൻ നേരെ മിട്ടുവിന്റെ വീട്ടിലേക്ക് പോയി മിട്ടുവി
ന്റെ വീട്ടിലെത്തിയ കുട്ടൻ മിട്ടുവിനെ പൊതിരേ തല്ലി ദേഷ്യം ഒന്നടങ്ങിയപ്പോൾ മിട്ടു ചോദിച്ചു എന്തിനാ എന്നെ തല്ലിയത് കുട്ടൻ പറഞ്ഞു നീ ഇന്ന് എടുത്ത ആ വീഡിയോ കാരണം ഞാനും എന്റെ കുട്ടികളും ഇന്ന് പട്ടിണിയാണ് നിനക്കറിയോ അതെങ്ങനെ കുട്ടൻ ഇന്നുണ്ടായ സംഭവങ്ങൾ മിട്ടുവിനോട് പറഞ്ഞു: എല്ലാം കേട്ട മിട്ടുവിന് സങ്കടമായി
അവനവന്റെ തെറ്റ് മനസ്സിലായി കുട്ടനോട് കാലുപിടിച്ച് ക്ഷമ ചോദിച്ചു അതിനുശേഷം ഒരു കുട്ട നിറയെ പലതരം പഴങ്ങളും മറ്റും കാട്ടിൽ നിന്ന് പറിച്ചു കൊണ്ടുവന്ന് കുട്ടന് കൊടുത്തു കുട്ടന് അത് കണ്ടപ്പോൾ സന്തോഷമായി അതുകൊണ്ട് തിരികെ വീട്ടിലേക്ക് പോയി .
ഇന്നത്തെ സംഭവത്തോടെ മിട്ടു ഒരു കാര്യം തീരുമാനിച്ചു അനാവശ്യ
മായത് ഒന്നും ഇനി ഫോട്ടോയും വീഡിയോയും എടുക്കില്ലെന്ന് തീരുമാനിച്ചു നല്ല കാര്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുള്ളൂ.
തസ്നിയ ആയോളി
കോൽക്കളം