മൗനത്തെ നമുക്ക്
മനോഹരമായൊരു
കവിതയാക്കാം
അക്ഷരത്തെറ്റിന്
അമ്മിണി ടീച്ചർ
ചെവി പിടിക്കില്ല
വരി തെറ്റിച്ചെന്ന്
സാറാമ ടീച്ചർ
വഴക്കു പറയില്ല
വ്യാകരണം ചോദിച്ച്
വിജയമ്മ ടീച്ചർ
വടിയെടുക്കില്ല
ഹരിച്ചും ഗുണിച്ചും
ശശിധരൻ മാഷ്
ബഹളംവെക്കില്ല
ഉള്ളിൽ കടലിരമ്പുമ്പോഴും
ചുണ്ടിൽ വിറയൊടുങ്ങാതെ
കണ്ണിൽ കനലാളുമ്പോഴും
കാഴ്ചകളിൽ കരിമ്പടം പുതച്ച്
ഒളിച്ചും ഒതുങ്ങിയും
മരിച്ചുപോയ വരെ
ശ്മശാനത്തിലെ ക്കെടുക്കുമ്പോൾ
മൂളാനും വേണ്ടേ
മൗനത്താൽ വിറങ്ങലിച്ച
ഒരു കവിത
സലാഹുദ്ദീൻ ചൂനൂർ
പൂർവ്വ വിദ്യാർത്ഥി
PTA അംഗം