തണ്ണിമത്തനിൽ നിന്ന് വിരിഞ്ഞിറങ്ങിയ കുഞ്ഞ്

ഒരു ചെറിയ ഗ്രാമത്തിൽ ഉമേഷ്‌ എന്നൊരു കർഷകനുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ സീമ. ഇവർക്കു കുട്ടികളില്ലായിരുന്നു. പല പല കൃഷികളും ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. പ്രധാന കാർഷിക വിള തണ്ണിമത്തൻ ആയിരുന്നു. കർഷകരായിരുന്നെങ്കിലും ജീവിതത്തിൽ ഒരു കുറവും ഉണ്ടായിരുന്നില്ല. അവർ എല്ലായ്പോഴും സന്തോഷത്തിലായിരുന്നു. ഇവരുടെ ആകെ സങ്കടം കുട്ടികളില്ലാത്തതായിരുന്നു, കുട്ടികൾക്കായി അവർ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കാറുണ്ടായിരുന്നു. പ്രാർത്ഥന കഴിഞ്ഞേ അവർ ഭക്ഷണം തന്നെ കഴിക്കാറുള്ളു. ഒരു ദിവസം രാവിലെ അയൽവാസിയായ സീത ചേച്ചി വന്നു സീമ അവരെ അകത്തേക്കിരിക്കാൻ പറഞ്ഞു. അവർ വേണ്ട, ഞാനൊരു സന്തോഷം പങ്കുവെക്കാൻ വന്നതാണ് എന്റെ മകൾക്കു വിശേഷമുണ്ട് നമുക്ക് ഒന്നും ആയില്ലല്ലേ.. ഇത് കേട്ടപ്പോൾ സീമക്ക് ഏറെ സങ്കടമായി. ഞങ്ങൾക്കൊരു പ്രശ്നവുമില്ല ദൈവത്തോട് എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ദൈവം ഞങ്ങളുടെ പ്രാർത്ഥന കേൾക്കും.സീത ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.ഇതെല്ലാം സീമ കേൾക്കുന്നുണ്ടായിരുന്നു ഉമേഷ്‌ അവളുടെഅരികിൽ പോയി അവളെ സമാധാനിപ്പിച്ചു. വൈകുന്നേരമായപ്പോൾ അവർ അവരുടെ തണ്ണിമത്തൻ തോട്ടത്തിലേക്ക് പോയി. പെട്ടെന്ന് സീമ ഒരു വലിയ തണ്ണിമത്തൻ കണ്ടു ആകാംഷയോടെ അതിൽ തൊട്ടതും അതിനടുത്തൊരു വലിയ മുട്ട കണ്ടു സീമ ആ മുട്ടയെടുക്കാൻ തുനിഞ്ഞതും ആ മുട്ട പൊട്ടി അതിൽ നിന്നും ഒരു കൊച്ചു സുന്ദരി പുറത്തു വന്നു സീമ സന്തോഷത്തോടെ ഉമേഷിനെ വിളിച്ചു അവൻ സന്തോഷത്തോടെ പറഞ്ഞു ദൈവം നമുക്ക് തന്ന സമ്മാനമാണിത്. പിന്നിൽ നിന്നൊരു ശബ്ദം ‘ഇത് നിങ്ങളുടെ കുഞ്ഞാണ്,നിങ്ങൾ വളർത്തുക’ അവർ ദൈവത്തോട് നന്ദി പറഞ്ഞു സന്തോഷത്തോടെ വീട്ടിലേക്ക് പോയി.അവർ അവ
രുടെ സുന്ദരിക്ക് സിബ്ര എന്ന് പേരിട്ടു അങ്ങനെ അവർ മൂന്നു പേരും സന്തോഷത്തോടെ ജീവിച്ചു.

 

ജിഫ്ന പൂർവ്വ വിദ്യാർത്ഥി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top