വിളിക്കാതെ വന്ന അതിഥി

മഴയോട്എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു അവൾക്ക്.മഴയിൽ എത്രനേരം വേണമെങ്കിലും കളിക്കാൻ അവൾക്ക് ഒരു മടിയുമില്ല. മഴക്കാലമായാൽ പിന്നെഅവൾ വീട്ടിനകത്ത് കയറുകയില്ല. അമ്മ ശാസിക്കും. മുത്തശ്ശി പറയും ജനനം മുതൽക്കുതന്നെ അവളും മഴയും കൂട്ടുകാരായിരുന്നു. തന്റെ കൊച്ചു പല്ലുകൾ കാട്ടി അത് സമ്മതിച്ച മട്ടിൽ അവൾ പൊട്ടിച്ചിരിക്കും. അവളുടെ ജനനസമയത്തും മഴ പെയ്തിരുന്നുവത്രേ! ഡോക്ടറെ കാണാനായി അവളെയും എടുത്തുകൊണ്ട്
വരാന്തയിലൂടെ നടന്ന മുത്തശ്ശിയുടെ നേർത്ത് വിറങ്ങലിച്ച കൈകൾക്കിടയിലൂടെ ഒരു കൊച്ചു മഴുത്തുള്ളി അവളുടെ കുഞ്ഞു കണ്ണിൽ പതിച്ചു. അതെ ആ മഴയാണ് അവളുടെ കണ്ണുകളെ ആദ്യമായി തുറപ്പിച്ചത്. അവൾ ആദ്യമായി കണ്ടതും  ആ മഴയെയാണ്. അന്നുമുതൽ അവൾ കൂട്ടുകാരായി ഊണിലും ഉറക്കത്തിലും എല്ലാം അവളുടെ മനസ്സിൽ മഴയായിരുന്നു. ഇന്ന് അവളെ ഒരിക്കലും ഉണരാൻ ആവാത്ത ഉറക്കത്തിലേക്ക് തള്ളിവിട്ടതും മഴയാണ്. മഴ പെയ്തു തെന്നി കിടക്കുന്ന വരാന്തയിലൂടെ ഓടി നടക്കുകയായിരുന്ന അവൾ പടിയിൽ നിന്ന് തെന്നിവീണു മരിച്ചതിന് മഴയൊരു ഹേതുവാണോ ? മറിഞ്ഞുവീണ കൂട്ടുകാരിയെ നോക്കിക്കൊണ്ട് മഴഅവിടെ തന്നെ നിന്നു കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം ചിതയിലേക്ക് എടുത്തു വെച്ചപ്പോൾമഴയെ സ്നേഹിച്ച ദേഷ്യത്തിൽ ആവാം തീ അവളുടെ ശരീരം വളരെ വേഗം ദഹിപ്പിച്ചു അപ്പോൾ മഴ അലറി കരഞ്ഞു ബന്ധുക്കൾക്കിടയിൽ വിളിക്കാതെ വന്ന അതിഥിയായി.

FATHIMA NESRIN .M 7 C

Leave a Comment

Your email address will not be published. Required fields are marked *