കിങ്ങിണി കാട്ടിലെ അരയാലിൻ കൊമ്പിലാണ് ചിന്നു കാക്കയുടെ കൂട്. അവളുടെ അയൽക്കാരിയാണ് അമ്മു കുയിൽ. മഴക്കാലം എത്തിയതോടെ അമ്മുക്കുയിലിനു പേടിയാകാൻ തുടങ്ങി. കാരണം അവളുടെ കൂട് കാറ്റിൽ തകർന്നുപോയിരുന്നു.അവളുടെ മുട്ടകളെയോർത്ത് അവൾക്കു സങ്കടമായി.അവൾ ചിന്നു കാക്കയോട് സങ്കടം പറഞ്ഞു. ‘മുട്ട കളെ സംരക്ഷിക്കാമോ?” എന്നവൾ ചോദിച്ചു ചിന്നു കാക്ക അത് സമ്മതിക്കാതെ പറന്നകന്നു. സമയം ഇരുട്ടി തുടങ്ങി. മഴ പെയ്യാൻ തുടങ്ങി. അവൾ തന്റെ മുട്ടകളെ ചിറകുകൾ കൊണ്ടു മൂടിവെച്ചു.അപ്പോഴാണ് അവൾ ഒരു കാഴ്ച കാണുന്നത്, ശൂരൻ പെരുമ്പാമ്പ് ചിന്നുവിന്റെ കൂട് ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങുന്നു.കൂട്ടിലെ ചിന്നു കാക്കയുടെ മുട്ടകളാണ് ശൂരന്റെ ലക്ഷ്യം.ഇതുകണ്ടു അമ്മുക്കുയിൽ പറന്നു വന്നു ശൂരന്റെ തലയിൽ കൊത്താൻ തുടങ്ങി. ഇതുകണ്ടു കൊണ്ടാണ് ചിന്നു കാക്ക എത്തിയത്.അവർ ഒരുമിച്ചു ശൂരന്റെ തലയിൽ ആഞ്ഞു കൊത്താൻ തുടങ്ങി. രക്ഷയില്ലെന്നു കണ്ട ശൂരൻ ജീവനും കൊണ്ടോടി. ചിന്നു കാക്ക അമ്മുക്കുയിലിനോട് നന്ദി പറഞ്ഞു. മാത്രമല്ല അമ്മുവിന്റെ മുട്ടകൾ സംരക്ഷിക്കാംന്നു ഉറപ്പും കൊടുത്തു
ആദിത് കൃഷ്ണ
6 ബി