പണ്ടൊരു കാട്ടിൽ ഒരു ഉറുമ്പും മാനും ഉണ്ടായിരുന്നു. അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു. മാൻ വളരെ വികൃതിയായിരുന്നു.പക്ഷേ ഉറുമ്പ് പാവം ആയിരുന്നു.മാനും ഉറുമ്പും സുഹൃത്തുക്കളാ യിരിക്കുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം നമ്മുടെ പാവം മാനുകളെ പിടിക്കാൻ ആ കാട്ടിൽ ഒരു വേട്ടക്കാരൻ വന്നു. അപ്പോൾ വേട്ടക്കാരൻ മാനിനെ പിടികൂടാൻ ഓടി . ഉറുമ്പ് മാനിനെ നോക്കിയപ്പോൾ അവർ മാനിനെ പിടികൂടി, അതുകണ്ട് ഉറുമ്പ്
അവരുടെ കാലിൽ കടിച്ച് അവരെ വിട്ടയച്ചു. കാട്ടിലെമൃഗങ്ങൾ ഉറുമ്പിന്റെയും മാനിന്‍റെയും കൂട്ടുകാരായി സന്തോഷത്തോടെ ജീവിച്ചു.
വന്ദന – 6B