ഞാൻ പോയതിലും കണ്ടതിലും വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് കാശ്മീർ ഭൂമിയിലെ സ്വർഗം എന്നാണല്ലോ കാശ്മീർ അറിയപ്പെടുന്നത്. കാശ്മീരിലെ ഓരോ കാഴ്ചകളും വളരെ മനോഹരമായിരുന്നു. ഞങ്ങൾ പോയത് തീവണ്ടിയിൽ ആയിരുന്നു. ഡൽഹി വരെ. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമാണല്ലോ, അതുകൊണ്ട് പ്രധാനമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന സ്ഥലം അഥവാ പാർലമെന്റും ചെങ്കോട്ടയും ഇന്ത്യ ഗേറ്റും എല്ലാം കണ്ടു… പിന്നീട് നേരെ കാശ്മീരിലേക്ക് വിട്ടു. പോകുന്ന വഴിയിൽ സിന്ധു നദിയും ആരവല്ലി പർവതനിരയും കണ്ട് ആസ്വദിച്ചു. വണ്ടി നിർത്തി സിന്ധു നദിയിൽ ഇറങ്ങിയൊന്ന് കാലിട്ടപ്പോൾ ഒരു ലക്ഷത്തിലധികം ഐസ് കട്ടകളുടെ തണുപ്പായിരുന്നു. പിന്നെ ഞങ്ങളെല്ലാവരും വണ്ടിയിൽ കയറി. അവിടത്തെ മരങ്ങൾ കാണാൻ നല്ല ഭംഗിയായിരുന്നു അതിനിടയിൽ മഞ്ഞു നിൽക്കുമ്പോൾ അതിനേക്കാൾ ഭംഗിയുണ്ടായിരുന്നു. ഞങ്ങൾ കുറെ സ്ഥലം കണ്ടു. അവിടെനിന്ന് ഞാൻ ആദ്യമായി കുതിരപ്പുറത്ത് കയറി, അതും മലയുടെ മുകളിലൂടെ…..
നല്ല രസമുണ്ടായിരുന്നു. അങ്ങനെ അഞ്ചാം ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ കാശ്മീരിനോട് വിട പറഞ്ഞു. നേരെ പഞ്ചാബിലേക്ക് പോയി. അവിടെ ഗോൾഡൻ ടെംപിൾ കണ്ടു. നല്ല തിരക്കായതിനാൽ അകത്തു കയറാൻ സാധിച്ചില്ല. പിന്നെ നേരെ ഡൽഹി എയർപോർട്ടിലേക്ക് വിട്ടു. ഞാനെന്‍റെ ജീവിതത്തിൽ ആദ്യമായാണ് വിമാനത്തിൽ കയറുന്നത്. എനിക്ക് നല്ല ആകാംക്ഷമുണ്ടായിരുന്നു. അങ്ങനെ വിമാനം പറക്കാൻ തുടങ്ങി. വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ ആകാശം പഞ്ഞി മിഠായി പോലെ കാണപ്പെട്ടു. അങ്ങനെ 9:30 ന് വിമാനം കോഴിക്കോട് ലാൻഡ് ചെയ്തു. അവിടെ നിന്ന് വണ്ടി വിളിച്ചു വീട്ടിൽ പോയി.
മെഹ്ബിൻ ഷൗക്കത്ത് 6B