കാക്കയും തത്തയും വലിയ കൂട്ടുകാരായിരുന്നു. ഒരു ദിവസം വെയിലത്ത് പറന്നു കളിച്ച് അവർ ആകെ ക്ഷീണിതരായി.അവിടെ കണ്ട ഒരു പുഴയിൽനിന്ന് വെള്ളം കുടിച്ച് അവർ അടുത്ത് കണ്ട ഒരു മരത്തിൽ വിശ്രമിച്ചു.. അപ്പോൾ തത്ത അവിടെ മുട്ട ഇട്ടു . തത്തമ്മ എവിടേക്കും പോയില്ല. കാക്കയും തത്തമ്മയ്ക്ക് കൂട്ടിയിരുന്നു. മുട്ട വിരിഞ്ഞു. തത്ത കുഞ്ഞുങ്ങൾ പുറത്തുവന്നു. തത്ത ഭക്ഷണം തേടി പോയ സമയത്ത് ഒരു മനുഷ്യൻ അവിടെയെത്തി തത്തക്കുഞ്ഞുങ്ങളെ പിടിക്കാൻ മരത്തിൽ കയറി. കാക്ക പറന്നു വന്ന് അയാളെ കൊത്തി. മടങ്ങി വന്ന തത്ത കാക്കയോട് നന്ദി പറഞ്ഞു. തുടർന്നും അവർ കൂട്ടുകാരായി ജീവിച്ചു.
മുഹമ്മദ് ഹാദി പി – 5D