പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു എലി ഉണ്ടായിരുന്നു. ഒരു ദിവസം അവൻ അടുത്തുള്ള കുളത്തിൽ പോയി കളിക്കു കയായിരുന്നു.കാലിൽ നല്ല തണുപ്പ് തട്ടിയപ്പോൾ
അവൻ അറിയാതെ ഒരു പാട്ടുപാടി. അപ്പോൾ അതുവഴി വന്ന അവന്‍റെ
കൂട്ടുകാരൻ തവള അവനെ കളിയാക്കി. എന്താ എന്‍റെ പാട്ടിന് ഒരു കുറവ് എലി ചോദിച്ചു. കുറവ് മാത്രമേയുള്ളൂ തവള പറഞ്ഞു. ആ സമയത്താണ് അവരുടെ സുഹൃത്തുക്കളായ ചെറിയനും പുൽച്ചാടിയും അവിടേക്ക് ഓടി വന്നത്. ഞങ്ങൾക്ക് ഒരു സഹായം വേണം അവർ പറഞ്ഞു എന്ത് സഹായമാണ് വേണ്ടത് എലി ചോദിച്ചു കാട്ടിൽ ഒരു കാട്ടുകോഴി ഇറങ്ങി യിട്ടുണ്ട് അവൻ ഞങ്ങളെ കാണുമ്പോഴൊക്കെ ഉപദ്രവി ക്കും. ഞങ്ങൾ സഹായിക്കാൻ വന്നാൽ ഞങ്ങളെയും ഉപദ്രവിക്കില്ലേ തവള ചോദിച്ചു. അങ്ങിനെ പറയരുത് എലി പറഞ്ഞു കൂട്ടുകാർക്ക് ഒരു ആപത്ത് വന്നാൽ സഹായി ക്കേണ്ടത് നമ്മുടെ കടമയാണ്. ഞാൻ പറയുന്ന സ്ഥലത്തേ ക്ക് നാളെ നിങ്ങൾ അവനെ കൊണ്ടുവരണം. പിറ്റേദിവസം അവർ കാട്ടു കോഴിയുടെ അടുത്തെത്തി പുൽച്ചാടി പറഞ്ഞു ഇതാ എന്നെ തിന്നണമെങ്കിൽ എന്നെ നീ ഓടി ച്ചിട്ട് പിടിക്ക്. നീ എന്നെ വെല്ലുവിളിക്കാൻ ആയോ കാട്ടു കോഴി ദേഷ്യത്തോടെ പുൽച്ചാടിയുടെ നേരെ ചാടി. അവർ നേരെ എലി പറഞ്ഞ സ്ഥലത്തേക്ക് ഓടി. കോഴി പറന്നു വന്ന് പുൽച്ചാടിയെ കൊത്താൻ നോക്കുന്ന സമ യത്ത് തന്നെ ഒളിഞ്ഞുനിന്ന തവളയും എലിയും കൂടി ഒരു വലിയ കല്ലെടുത്ത് അവന്റെ ചുണ്ടിലേക്ക് ഇട്ടു. ചുണ്ട് പൊട്ടി കാട്ടുകോഴി ഉറക്കെ കരഞ്ഞു. ചുണ്ട് പൊട്ടിയ നീ ഇനി എങ്ങനെ ഞങ്ങളെ തിന്നും പുൽച്ചാടി ചോദിച്ചു. പിന്നെ കാട്ടുകോഴിയുടെ ഉപദ്രവില്ലാതെ അവർ സുഖമായി ജീവിച്ചു.
മുഹമ്മദ് മുർതള. സി 6. A