മസിന ഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര!

അന്ന് ഒരു അവധി ദിവസമായിരുന്നു. എന്റെ അച്ഛൻ പറഞ്ഞു നമുക്ക് ബന്ദിപ്പൂർ വനാന്തരങ്ങളിലൂടെ ഒരു യാത്ര നട ത്താം. പിറ്റേദിവസം ഞാനും എന്റെ അച്ഛനും അമ്മയും അനിയത്തിയും ചെറിയ മാമനും കാ ലത്തു 4 മണിയായപ്പോ ഴേക്കും വീട്ടിൽ നിന്നിറങ്ങി. കാറിൽ പോയ ഞങ്ങൾ ഒരു അഞ്ചു മണിയായപ്പോഴേക്കും നിലമ്പൂർ എത്തി. നാടു കാണിച്ചുരം വഴി ഗൂഡല്ലൂർ എന്ന സ്ഥലത്ത് ഞങ്ങൾ 6.30 ന് എത്തി. അവിടെനിന്ന് ചായയും കുടിച്ച് ഞങ്ങൾ മുത്തങ്ങ കാട്ടിലേക്ക് പ്രവേശിച്ചു. ആറുമണിക്ക് ചെക്ക് പോസ്റ്റ് തുറന്നതിനാൽ ഞങ്ങൾക്ക് ഒരുപാട് മൃഗങ്ങളെ കാണാൻ പറ്റി. ഈ കാട് കഴിഞ്ഞാൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ ഉള്ള ബന്ദിപ്പൂർ ടൈഗർ റിസർവിലേക്ക് കയറും. അവിടെയാണ് നേരത്തെകണ്ട തിനേക്കാൾ കൂടുതൽ മൃഗങ്ങളെ കാണാൻ കഴിഞ്ഞത്. കൂടുതലും മാനുകളെ യാണ് കാണാൻ കഴിയുക. കാട്ടിൽ നിന്നിറങ്ങിയാൽ പിന്നെ നേരെ പോകുന്നത് ഗുണ്ടൽപേട്ട് എന്ന സ്ഥലത്താണ്. അവിടെനിന്ന് ഭക്ഷണം കഴിച്ച് വീട്ടിലോട്ട് പോവാം എന്നാണ് അച്ഛൻ പറഞ്ഞത്. പിന്നെയാണ് എന്റെ ചെറിയ മാമൻ പറഞ്ഞത് ഇവിടെനിന്ന് മസിനഗുഡി വഴി ഊട്ടി യിലേക്ക് പോവാം. അങ്ങനെ ഞങ്ങൾ 32 ചുരങ്ങൾ ഉള്ള ആ വഴിയി ലൂടെ പോയി 4മണി യായപ്പോൾ ഞങ്ങൾ ഊട്ടിയിൽ എത്തി. ഇതിനുമുമ്പും ഊട്ടി കണ്ടതിനാൽ ഞങ്ങൾ 6 മണിയായ പ്പോൾ വയനാട് ചുരം വഴി താമരശ്ശേരി, മുക്കം, അരീക്കോട് എന്റെ അമ്മയുടെ നാട്ടിൽ തിരിച്ചെത്തിയത്. എത്തിയ പ്പോഴേക്കും രാത്രി 12 മണി കഴിഞ്ഞിരുന്നു. ഈ മനോഹരമായ വനാന്തരങ്ങളിലൂടെ നടത്തിയ യാത്രയും, കണ്ട മൃഗ ങ്ങളും എന്‍റെ  ജീവിതത്തിൽ എനിക്ക് മറക്കാൻ സാധിക്കാത്ത ചില അനുഭവങ്ങളാണ്.

ആത്മജ് – 7B

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top