വളരെ പാവപ്പെട്ട വീട്ടിലെ അംഗമായിരുന്നു അപ്പു.സ്കൂളിലെത്തിയ ആദ്യ ദിവസം തന്നെ ഒരു കാര്യം അവന്റെ മനസ്സിൽ പതിഞ്ഞു. എല്ലാവരും പുതിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്തനിക്ക് മാത്രം പഴയ വസ്ത്രം. എല്ലാവരും വലിയ കുടുംബത്തിൽ നിന്നും വന്ന കുട്ടികളാണ്. ആരും അപ്പുവിനോട് കൂട്ടു കൂടിയില്ല. ക്ലാസിലെ വരുൺ എപ്പോഴും അപ്പുവിനെ കളിയാക്കാറുണ്ട്. ഒരുദിവസം ക്ലാസിലെ കുട്ടികളെല്ലാം വിനോദ യാത്ര പോയി. അപ്പുവും യാത്രയ്ക്ക് ഉണ്ടായിരുന്നു. എല്ലാവരും ഒരു പുഴയിൽ നീന്താൻ പോയി. അപ്പു മാത്രം പുഴയിൽ ഇറങ്ങിയില്ല. പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടി. എല്ലാവരും പെട്ടെന്ന് കരയ്ക്ക് കയറി. പക്ഷേ വരുണിനെ മാത്രം കാണാനില്ല. അവൻ അപ്പോഴും നീന്തികളിക്കുകയായിരുന്നു.” വരുൺ വേഗം കരയ്ക്ക് വരൂ” അപ്പു പറഞ്ഞു.” നീ പോടാ പേടിത്തോണ്ടാ എനിക്ക് നീന്താൻ അറിയാം” വരുൺ അപ്പോഴും അപ്പുവിനെ കളിയാക്കി. പെട്ടെന്ന് ഒഴുക്ക് കൂടി വരുൺ വെള്ളത്തിൽ മുങ്ങിപ്പോയി പെട്ടെന്ന് അപ്പു വെള്ളത്തിലേക്ക് ചാടി ഒരുവിധം വരുണിനെ കരയ്ക്കെത്തിച്ചു. തന്റെ ജീവൻ രക്ഷിച്ചതിന് വരുൺ അപ്പുവിനോട്നന്ദി പറഞ്ഞു. അന്നുമുതൽ എല്ലാവരും അപ്പുവിനോട്മി ണ്ടിത്തുടങ്ങി.
നിധിൻ രാജ് . കെ – 6. A