ഒരിക്കൽ ഒരു ആൽമരത്തിന് ചുവട്ടിൽ ഒരു കുഞ്ഞനുറുമ്പ് താമസിച്ചിരുന്നു. അവന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. വലുപ്പത്തിൽ ഏറ്റവും കുഞ്ഞനായിരുന്നു ഇവൻ. അങ്ങനെയിരിക്കെ ഒരു ദിവസം ഉറുമ്പുകൾ എല്ലാവരും കൂടി ഭക്ഷണം തേടിയിറങ്ങി, മഴക്കാലം ആയതിനാൽ ഭക്ഷണത്തിനു ക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. നടന്നുനടന്ന് കുഞ്ഞനുറുമ്പ് പെട്ടെന്ന് ഏതോ ഒരു വസ്തുവിൽ ചെന്ന് ഇടിച്ചു തല ഉയർത്തി നോക്കി അപ്പോഴോ അതൊരു വലിയ ധാന്യമണി ആയിരുന്നു. കുഞ്ഞനുറുമ്പിന് വലിയ സന്തോഷമായി ഇത് കിട്ടിയാൽ ഇനി കുറെ കാലത്തേക്ക് വയറുനിറയ്ക്കാനുള്ളതായി എന്ന് അവൻ മനസ്സിൽ ചിന്തിച്ചു.ഇതു കണ്ട ആഹ്ലാദത്തിൽ അവൻ ആ ധാന്യമണി എടുക്കാനാഞ്ഞു പക്ഷേ ആ വലിയ ധാന്യമണി അവന് എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, കുറെ ശ്രമിച്ചു അവൻ ആകെ സങ്കടത്തിലായി. പെട്ടെന്നാണ് കുഞ്ഞനുറുമ്പിന്റെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചത്. അവൻ ചെന്നു അവന്റെ കൂട്ടുകാരെ വിളിച്ചു കൊണ്ടുവന്നു. അവർ എല്ലാവരും കൂടി ചേർന്ന് അത് എടുക്കാൻ ശ്രമിച്ചു അവസാനം അവരുടെ പരിശ്രമത്തിന്റെ ഫലമായി ആ ധാന്യമണി അവർ എടുത്തു. ശേഷം അന്നു രാത്രിയിൽ അവർ എല്ലാവരും കൂടെ ചേർന്ന് ആ ധാന്യമണി സന്തോഷത്തോടെ പങ്കിട്ടു കഴിച്ചു.
Fathima Haniyya. P
5-B