ഇന്ത്യയുടെ മഹാത്മാവ്

ജീവിതം

കരംചന്ദ് ഗാന്ധിയുടെയും പുത്‌ലി ബായിയുടെയും മകനായി 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. മുഴുവൻ പേര് മോഹൻദാസ് കരം ചന്ദ് ഗാന്ധി. ഭാര്യ കസ്തൂർബാ, മക്കൾ – ഹരിലാൽ , മണിലാൽ, രാമദാസ്, ദേവദാസ്. ഇന്ത്യയ്ക്ക് പുറമേ 1888 മുതൽ 1891 വരെ ലണ്ടനിൽ നിയമ പഠനം നടത്തി. 1893ൽ അഭിഭാഷക ജോലിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. 1915 ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഇതേവർഷം തന്നെയാണ് അദ്ദേഹം സബർമതി ആശ്രമം സ്ഥാപിച്ചത്. തുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃപദവി അദ്ദേഹം ഏറ്റെടുത്തു. 1919 മുതൽ 1947 വരെയുളള കാലഘട്ടം ഗാന്ധിയൻ യുഗം എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയിൽ വെറും 169 ദിവസമാണ് ഗാന്ധിജി ജീവിച്ചിരുന്നത്. 1948 ജനുവരി 30 ന് ഡൽഹിയിലെ ബിർള ഹൗസിൽ പ്രാർത്ഥനയ്ക്ക് പോകും വഴി നാഥുറാം വിനായക ഗോഡ് സെയുടെ വെടിയേറ്റായിരുന്നു മരണം.

5 തവണ കേരളത്തിൽ

അഞ്ചു തവണയാണ് ഗാന്ധിജി കേരളത്തിൽ സന്ദർശനം നടത്തിയിട്ടുള്ളത്. 1920 ആഗസ്റ്റ് 18 ന് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥമായിരുന്നു ആദ്യമായി എത്തിയത്. പിന്നീട് 1925 മാർച്ച് 8 ന് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തി. 1927 ഒക്ൾടോബർ 9 ന് മൂന്നാം തവണ ദക്ഷിണേന്ത്യൻ പര്യടനത്തിനായും 1934 ൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായും 1 936 നവംബർ 12 ന് ക്ഷേത്രപ്രവേശന വിളംബര ത്തിന്റെ ഭാഗമായും കേരളത്തിൽ എത്തി.

സത്യാഗ്രഹം

സത്യാഗ്രഹം എന്ന സമരപഥം ലോകത്തിന് പരിചയപ്പെടുത്തുന്നത് ഗാന്ധിജിയാണ്. സബർമതി തീരത്ത് സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചു. സത്യത്തിലേക്കുള്ള നിരന്തര യാത്ര എന്നാണ് ഗാന്ധിജി സത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ബീഹാറിലെ ചമ്പാരനിൽ ആയിരുന്നു ആദ്യസമരം. സത്യാഗ്രഹത്തിന് പ്രേരണ നൽകിയെന്ന് ഗാന്ധിജി കണ്ടെത്തിയ പുരാണ കഥാപാത്രമാണ് പ്രഹ്ലാദൻ.

ആത്മകഥ

1869 മുതൽ 1923 വരെയുള്ള ഗാന്ധിജിയുടെ ജീവിതമാണ് ആത്മകഥയിൽ ഉള്ളത്. ഗുജറാത്തി ഭാഷയിലാണ് രചിക്കപ്പെട്ടത്. സത്യ നാ പ്രയോ ഗോ എന്നാണ് അറിയപ്പെട്ടത്. എന്റെ സത്യാന്വേഷണ പരീക്ഷണ കഥ ഗുജറാത്തി ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മഹാദേവ് ദേശായിയാണ്. സ്വന്തം ജീവിതം തന്നെയാണ് അദ്ദേഹം നൽകുന്ന സന്ദേശമെന്ന് പ്രായോഗിക ജീവിതത്തിലൂടെ തെളിയിച്ചു തന്ന മഹാത്മാവായിരുന്നു നമ്മുടെ രാഷ്ട്രപിതാവ്

സുജാത.എ, അധ്യാപിക
AUPS മണ്ണഴി

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top