ഒരിക്കൽ ഒരു കുട്ടി കടൽത്തീരത്ത് വന്ന് തോണിയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് വന്ന ഒരു വലിയ തിരമാലയിൽ അകപ്പെട്ട് തോണി നടുക്കടലിൽ എത്തി. കുട്ടി ആകെ പേടിച്ചു. ബോധം കെട്ട് വീണു. ബോധം വന്നപ്പോൾ തോണി ഒരു ദ്വീപിലെത്തിയിരിക്കുന്നതായികണ്ടു. ഭക്ഷണം കഴിക്കാതെ രണ്ടു ദിവസം അവൻ തോണിയിൽ കഴിച്ചു കൂട്ടി. അവൻ വിശന്നു കരഞ്ഞു. അവിടെയെത്തിയ ഒരു കുട്ടി കുരങ്ങൻ അവന് കുറേ കാട്ടു പഴങ്ങൾ എറിഞ്ഞു കൊടുത്തു. പേടിയോടെ അവൻ അതെല്ലാം എടുത്ത് കഴിച്ചു. പിറ്റേ ദിവസവും കുട്ടി കുരങ്ങൻ പഴങ്ങളുമായി എത്തി. പേടി കൂടാതെ അതെല്ലാം കഴിച്ചു. അടുത്തദിവസം കുട്ടിക്കുരങ്ങനെ ത്തിയപ്പോൾ അവന്റെ കൂടെ കുറെ കൂട്ടുകാർ ഉണ്ടായിരുന്നു.എല്ലാ വരുടെയും കയ്യിൽ വിവിധതരം പഴങ്ങൾ. അവൻ അവരോടൊപ്പം പഴങ്ങൾ തിന്നു കളിച്ചു. മുൻപ് അവിടെ തകർന്ന ഒരു കപ്പലിൽ നിന്നും കിട്ടിയ വസ്ത്രങ്ങൾ അവന് ധരിക്കാൻ കൊടുത്തു. അങ്ങനെ അവൻ ആ ദ്വീപിന്റെ കൂട്ടുകാരനായി.മൃഗങ്ങൾ അവനെ സ്വന്തം കുഞ്ഞിനെ പോലെ നോക്കി.
അനധിക .പി 5 – A